സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ ; ഇടപാട് നടത്തിയ നേതാക്കളെയും പ്രമുഖരെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ഇ ഡി

Investigation also focusing on names in CMRL diary; ED says leaders and prominent people involved in the transaction are under investigation

പി വി (പിണറായി വിജയൻ), ഒ സി (ഉമ്മൻചാണ്ടി), ആർ സി ( രമേശ് ചെന്നിത്തല), കെ കെ ( കുഞ്ഞാലിക്കുട്ടി), ഐ കെ ( ഇബ്രാഹിം കുഞ്ഞ്) എന്നിവരുടെ പേരുകളായിരുന്നു സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നത്. സിഎംആർഎൽ സിഎഫ്ഒ കെ സി സുരേഷ് കുമാറിന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഡയറിയിലായിരുന്നു യുഡിഎഫ് നേതാക്കളുടെയും പേര് ഉള്ളത്.

 കൊച്ചി : സിഎംആർഎല്ലിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം മാത്രമല്ല, സിഎംആർഎല്ലുമായി മറ്റു രാഷ്ട്രീയ നേതാക്കളും പ്രമുഖരും നടത്തിയ ഇടപാടുകളും അന്വേഷണ പരിധിയിലാണെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. സിഎംആർഎല്ലിന്റെ ഡയറിയിലുള്ള പേരുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.

പി വി (പിണറായി വിജയൻ), ഒ സി (ഉമ്മൻചാണ്ടി), ആർ സി ( രമേശ് ചെന്നിത്തല), കെ കെ ( കുഞ്ഞാലിക്കുട്ടി), ഐ കെ ( ഇബ്രാഹിം കുഞ്ഞ്) എന്നിവരുടെ പേരുകളായിരുന്നു സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നത്. സിഎംആർഎൽ സിഎഫ്ഒ കെ സി സുരേഷ് കുമാറിന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഡയറിയിലായിരുന്നു യുഡിഎഫ് നേതാക്കളുടെയും പേര് ഉള്ളത്.

അതേസമയം സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിലടക്കം കേരളത്തിലുടനീളം നടക്കുന്ന റെയ്ഡുമായി ബന്ധപ്പെട്ട ഒരു വിവരവും ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടില്ലെന്നാണ് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. റെയ്ഡിനെക്കുറിച്ച് ഒരു വിവരവും ആഭ്യന്തര വകുപ്പിനോ പൊലീസിനോ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി ഡൽഹിയിൽപോയി പ്രധാനമന്ത്രിയെ കാണുന്നത് സാധാരണ നടപടിയാണ്. അതിനെ ഇതുമായി കൂട്ടിക്കുഴയ്ക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. റെയ്ഡ് സംബന്ധിച്ച് ഒരു വിവരം ലഭിച്ചില്ലെന്നാണ് ഡിജിപിയോട് വിവരം തേടിയപ്പോൾ പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags