വേടന്റെ പാട്ടുകള്‍ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തത് ; ക്ഷേത്രോത്സവ ഗാനമേളയിൽ വേടന്റെ പാട്ടിന് വിലക്ക്
Updated: Mar 31, 2026, 12:19 IST
വേടന്റെ പാട്ടുകള്‍ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും, ഇത്തരം ഗാനങ്ങള്‍ ഗാനമേളയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സംഘാടകരുടെ വാദം
ആലപ്പുഴ: ഗാനരചയിതാവും റാപ്പറുമായ വേടന്റെ പാട്ടുകള്‍ക്ക് വിലക്ക്. ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിനിടെ 'കൊച്ചിൻ തരംഗ് ബീറ്റ്‌സ്' അവതരിപ്പിച്ച ഗാനമേളയിലായിരുന്നു വേടന്റെ പാട്ടായ കുതന്ത്രം' പാടാൻ തുടങ്ങിയ ഗായകരെ സംഘാടകർ സ്റ്റേജില്‍ കയറി തടഞ്ഞത്.
വേടന്റെ പാട്ടുകള്‍ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും, ഇത്തരം ഗാനങ്ങള്‍ ഗാനമേളയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സംഘാടകരുടെ വാദം.ചില ക്ഷേത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് കൊച്ചിൻ തരംഗ് ബീറ്റ്‌സിലെ കലാകാരന്മാർ പറഞ്ഞു.
.jpg)


