വി.ഡി. സതീശൻ ഇന്ന് നാമനിർദേശ പത്രിക നൽകും

vdsatheesan

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും. രാവിലെ 11 മണിയോടെ പറവൂർ അഡീഷണൽ തഹസിൽദാർക്ക് മുൻപാകെയാണ് അദ്ദേഹം പത്രിക നൽകുക. വി.ഡി. സതീശൻ നേരിടുന്ന ഏഴാമത്തെ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പ്ലാച്ചിമട സമരസമിതി നേതാക്കളാണ് അദ്ദേഹത്തിന് കെട്ടിവെക്കാനുള്ള തുക നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. 1996-ൽ പറവൂരിൽ ആദ്യമായി മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടെങ്കിലും 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ച് വരികയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. മുന്നണി സ്ഥാനാർത്ഥികളടക്കം ശേഷിക്കുന്ന എല്ലാവരും ഇന്ന് പത്രിക നൽകി നടപടികൾ പൂർത്തിയാക്കും. നാളെയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കുന്നത്. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഇനി 15 ദിവസത്തെ പരസ്യപ്രചാരണ സമയം മാത്രമാണ് സ്ഥാനാർത്ഥികൾക്ക് മുന്നിലുള്ളത്. ഇതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ആവേശം വരും ദിവസങ്ങളിൽ കൊടുമുടിയിലെത്തും.

Tags