വിഡി സതീശൻ്റെ ത് മാഫിയ സ്‌പോൺസർ ചെയ്യുന്ന സർക്കാർ : പി.കെ കൃഷ്‌ണദാസ്
പിലാത്തറ: അഴിമതിയുടെ കാര്യത്തിൽ പിണറായി വിജയനെ മറികടക്കാനാണ് നൂറു ദിവസത്തെ ഭരണം കൊണ്ട് മുഖ്യമന്ത്രി സതീശൻ ശ്രമിക്കുന്നത് എന്ന് ബിജെപി കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് അഭിപ്രായപ്പെട്ടു .
കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ ജില്ലാ പഠന സമരത്തിന്റെ സമാപനസമ്മേളനം കാനായിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാഫിയകൾ സ്പോൺസർ ചെയ്യുന്ന സർക്കാരാണ് കേരളത്തിൽ ഭരണത്തിൽ വന്നിട്ടുള്ളത് അവരുടെ അഴിമതി പണംകൊണ്ടാണ് മുഖ്യമന്ത്രി വിമാന യാത്ര ചെയ്യുന്നതും മന്ത്രിമാർ വിദേശത്ത് യാത്ര ചെയ്യുന്നതും കൃഷ്‌ണദാസ് പറഞ്ഞു.
ഒരു രൂപയുടെയും അഴിമതി നടത്താതെയും അഴിമതി അനുവദിക്കാതെയും 12 കൊല്ലം ഭാരതം ഭരിച്ചു മോദി ലോകത്തിന് തന്നെ മാതൃകയാണ് .
അഴിമതി ഭരണം പങ്കുവെക്കുന്ന മുന്നണികളെയാണ് കോൺഗ്രസും സിപിഎമ്മും നയിക്കുന്നത്.
ബംഗാളിലും ത്രിപുരയിലും ജനങ്ങൾ വലിച്ച താഴെയിട്ട അതേ മാതൃകയിൽ സിപിഎം കോൺഗ്രസ് ഭരണത്തെ കേരളത്തിലും ജനം തൂത്തെറിയും എന്ന് കൃഷ്ണദാസ് പറഞ്ഞു.
ചടങ്ങിൽ കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്,മഹിളാമോർച്ച സംസ്ഥാനപ്രസിഡണ്ട് നവ്യഹരിദാസ് , എം.പി. രവീന്ദ്രൻ എ.വി. സനിൽ കുമാർ, ടി. സി പ മനോജ്, എ.പി. ഗംഗാധരൻ അജി കുമാർ കരിയിൽ എന്നിവർ സംസാരിച്ചു.
പഠന ശിബിരത്തിൻ്റെ സമാപന ദിവസം ബിജെപി സംസ്ഥാന സെൽ കോ- ഓർഡിനേറ്റർ വി കെ സജീവൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് നവ്യ ഹരിദാസ് ആർ. എസ് എസ് ഉത്തര കേരള പ്രാന്ത ശാരിരിക് ശിക്ഷൺ പ്രമുഖ് ഒ. രാശേഷ് ബി.കെ പ്രിയേഷ് കുമാർ എന്നിവർ ക്ലാസെടുത്തു.
ബി.ജെ.പി സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ പ്രശിക്ഷൻ മഹാ അഭിയാൻ്റെ ഭാഗമായാണ് കണ്ണൂർ നോർത്ത് ജില്ലയുടെ ശിബിരം സംഘടിപ്പിച്ചത്.
.jpg)

