'മുഖ്യമന്ത്രി അഴിമതി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍; കേരളത്തില്‍ സുരക്ഷിതത്വം ഇല്ല'; വിഡി സതീശന്‍

google news
VD Satheesan


കേരളം മുഖ്യമന്ത്രി അഴിമതി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയോട് ഓഫീസാണ് അഴിമതിയുടെ പ്രഭവകേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന അഴിമതികള്‍ മുഖ്യമന്ത്രി അറിഞ്ഞോ എന്നും അദ്ദേഹത്തെ ആരോപണം ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം എല്ലാവരിലും ചിരിയുളവാക്കുന്നു എന്ന് പറഞ്ഞ സതീശന്‍ സ്വന്തം ഓഫീസില്‍ നടക്കുന്ന അഴിമതി പറയാതെ വില്ലേജ് ഓഫീസിലെ അഴിമതിയെ കുറിച്ച് അദ്ദേഹം പറയുന്നു എന്ന് വ്യക്തമാക്കി. 

ജൂണ്‍ അഞ്ചിന് നടക്കുന്ന സമരത്തില്‍ ഒരു എഐ ക്യാമെറക്കും കേടുപാടുകള്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എ ഐ ക്യാമറ മറയ്ക്കുന്ന രൂപത്തിലായിരിക്കില്ല സമരം. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചതായി പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.


വ്യാപാരിയുടെ അരുംകൊലയില്‍ പ്രതികരണം നടത്തിയ വി ഡി സതീശന്‍ കേരളത്തില്‍ സുരക്ഷിതത്വമില്ലെന്ന് ആരോപണം ഉയര്‍ത്തി. ട്രെയിന്‍ കത്തിച്ച പ്രതി പിന്നീടും സുരക്ഷിതമായി ആ ട്രെയിനില്‍ തന്നെ സഞ്ചരിച്ചു. എന്നിട്ടും ഒരു പരിശോധന നടന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി ജില്ലാ കമ്മിറ്റികളെന്ന് പറഞ്ഞു. കൂടാതെ, പൊലീസ് തലപ്പത്ത് ചേരിതിരിഞ്ഞ് അടി നടക്കുന്നേനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

Tags