ബ്രഹ്മപുരം പ്ലാന്‍റിൽ മാലിന്യങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ചതാതാണ് : വി.ഡി സതീശൻ

v d satheesan

എറണാകുളം: ബ്രഹ്മപുരം പ്ലാന്‍റിൽ മാലിന്യങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് വി.ഡി സതീശൻ. തീയണക്കാൻ ആദ്യ ദിവസമുണ്ടായിരുന്ന പ്ലാൻ മാത്രമാണ് പതിനൊന്നാമത്തെ ദിവസവും സർക്കാറിനുള്ളത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണെന്നും സതീശൻ പറഞ്ഞു.

തദ്ദേശ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി ഒമ്പതാമത്തെ ദിവസമാണ് മാലിന്യ പ്ലാന്‍റ് സന്ദർശിക്കുന്നത്. അന്നാണ് ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്നത്. പുതിയ കലക്ടർ വന്ന ശേഷമാണ് നടപടികൾ കുറച്ചുകൂടി വേഗത്തിലായതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മാലിന്യം കത്തിച്ച സംഭവത്തിൽ അന്വേഷണം നടത്തിയിട്ടില്ല. കുറ്റക്കാർക്ക് രക്ഷപ്പെടാൻ സർക്കാർ അവസരം ഒരുക്കുകയാണ്. തീപിടിത്തത്തെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഒരു പഠനവും നടത്താൻ അധികൃതർ തയാറായിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Share this story