വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം, ഇല്ലെങ്കില്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലും: രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി ആറാട്ടണ്ണന്‍

santhosh varkey

ജനങ്ങള്‍ ഇന്ന് ആഗ്രഹിക്കുന്നത് വി.ഡി. സതീശന്‍ നമ്മുടെ മുഖ്യമന്ത്രി ആകണം എന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാവ് വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി സോഷ്യല്‍ മീഡിയ താരം സന്തോഷ് വര്‍ക്കി. കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ ഇന്ന് ആഗ്രഹിക്കുന്നത് വി.ഡി. സതീശന്‍ നമ്മുടെ മുഖ്യമന്ത്രി ആകണം എന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മാറ്റം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ജനഹിതം മാനിക്കപ്പെടണം. ജനാധിപത്യം വിജയിക്കണം- സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം


ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഞാന്‍ ഇന്ന് ഒരു തുറന്ന കത്ത് ഇമെയില്‍ വഴി അയച്ചിട്ടുണ്ട്. 
കേരളത്തിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്  പഠിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് ഞാന്‍ ഈ കത്തെഴുതുന്നത്.
കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ ഇന്ന് ആഗ്രഹിക്കുന്നത് വി.ഡി. സതീശന്‍ നമ്മുടെ മുഖ്യമന്ത്രി ആകണം എന്നാണ്. 
സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും ഇടപെടുന്ന ഒരാളെന്ന നിലയില്‍ എനിക്ക് ഈ നാട്ടിലെ ജനവികാരം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മാറ്റം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
ജനഹിതം മാനിക്കപ്പെടണം. ജനാധിപത്യം വിജയിക്കണം.
സ്‌നേഹപൂര്‍വ്വം,
സന്തോഷ് വര്‍ക്കി (ആറാട്ട് അണ്ണന്‍)

Tags