കരയും കടലും ആകാശവും കച്ചവടം ചെയ്യുന്നവർക്കെതിരെ ജാഗ്രത വേണം: വി.ഡി. സതീശൻ

 VD Satheesan
 VD Satheesan

കണ്ണൂർ: കരയും കടലും ആകാശവും ആഗോള കുത്തകകൾക്ക് കച്ചവടം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിര ജാഗ്രത വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.നിയമസഭയിലും പുറത്തും യു.ഡി.എഫ് പൊരുതി ക്കൊണ്ടിരിക്കുന്നത് അതിന് വേണ്ടിയാണ്. നമ്മൾ പലതിലും വിജയിച്ചിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിൻ്റെ കടൽ സംരക്ഷണ പ്രഖ്യാപന കൺവെൻഷൻ കണ്ണൂർ ഡി.സി.സി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായി രുന്നു പ്രതിപക്ഷ നേതാവ്.
 കേന്ദ്രസർക്കാരിൻ്റെ കടൽ മണൽ ഖനന പദ്ധതി പകൽ ക്കൊള്ളയാണ്. 750 ദശ ലക്ഷം ടൺ മണൽ ആണ് ഇങ്ങിനെ ഖനനം ചെയ്യുക. മത്സ്യ സമ്പത്ത് ഇല്ലാതാവും. ഇന്തോ നേഷ്യയിൽ ഒരു ദ്വീപ് തന്നെ ഇല്ലാതായി. അവിടെ യാണ് സുനാമി കടുത്ത നാശം വിതച്ചത്. അദ്ദേഹം പറഞ്ഞു.സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹ രിക്കാൻ രാഷ്ട്രീയം മറന്നു കൊണ്ട് നമ്മൾ രംഗത്തി റങ്ങണം പട്ടിക ജാതി പട്ടിക വിഭാഗത്തിന് അനുവദിച്ച 612 കോടിയു ടെ ഫണ്ട് വെട്ടിക്കുറച്ചതി നെതിരെ നമ്മൾ നിയമസഭ യിലും പുറത്തും ശക്തമായി പൊരുതി.ഗുണമുണ്ടായി.

വിഴിഞ്ഞം  തുറമുഖം വന്നെങ്കിലും പാവപ്പെട്ട കുടിയിറക്കപ്പെട്ട തൊഴിലാ ളികൾ വിടില്ലാതെ ഗോഡൗണിൽ താമസി തന്ന കാഴ്ച കോൺഗ്രസ്സാണ് പുറത്തു കൊണ്ടുവന്നത്. ആശാവർക്കർമാരുടെ സമരത്തിൽ നമ്മൾ രാഷ്ട്രീയം കണ്ടില്ല. അവരുടെ കഷ്ടപ്പാടു കളാണ് കണ്ടത്. സതീശൻ പറഞ്ഞു. ഹൈവെകളും മറ്റും നിർമ്മിക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്ന വരുടെ വേദനകൾ കാണ ണം.അദ്ദേഹം പറഞ്ഞു. യു.ഡി. എഫ്. ജില്ലാ ചെയർ മാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്. ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരിം ചേലേരി എം.എൽ. എമാരായ മാത്യു കുഴൽ നാടൻ, സജീവ് ജോസഫ്, സി.എ അജീർ, ഇല്ലിക്കൽ ആഗസ്ഥി, മേയർ മുസ്ലിഹ് മഠത്തിൽ , മുൻ മേയർ ടി.ഒ. മോഹനൻ,എം.എ. കരീം, ഡോ.കെ. വി.ഫിലോമിന, വി.എ. നാരായണൻ എൻ.പി. ശ്രീധരൻ, സജീവ്മാറോളി , എ.ഡി. മുസ്തഫ, എം.പി ഉണ്ണികൃഷ്ണൻ ' അൻസാരി തില്ലങ്കേരി, എം.പി. മുഹമ്മദലി, വി.വി. പുരുഷോത്തമൻ, തോമസ് വക്കത്താനം. തുടങ്ങിയ വർ പങ്കെടുത്തു.

Tags