ശബരിമല വിഷയം മറക്കാൻ മറ്റു വിഷയങ്ങൾ കൊണ്ടുവരുന്നു : വിഡി സതീശൻ
കണ്ണൂർ : ശബരിമല വിഷയത്തിൽ കൊള്ള മറക്കാൻ മറ്റൊരു വിഷയം കൊണ്ടുവന്നാലും തങ്ങൾ അതിൽ വീഴില്ലെന്നും രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും വിഡി സതീശൻ പറഞ്ഞു. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക.
രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു. പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാള്‍ പയ്യന്നൂരിൽ സ്ഥാനാര്‍ത്ഥിയാണ് ധാര്‍മികതയില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. എന്നിട്ടാണ് ക്രിമിനലുകളെ സിപിഎം പ്രോത്സാഹിപ്പിക്കുന്നതെന്നും വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാൽ യുഡിഎഫുകാർ ചിരിക്കാൻ മറക്കണ്ടന്നും അവരുടെ വോട്ട് ഇത്തവണ യുഡിഎഫിനുള്ളതാണ് പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും നൂറുവർഷം കഴിഞ്ഞാലും പിഎസ്‌സി പരീക്ഷയിൽ ഉത്തരം മാറില്ലെന്നും വിഡി സതീശൻ പറഞ്ഞു.
.jpg)


