‘ഇതിന് ജനങ്ങൾ തെരുവിൽ മറുപടി നൽകും ‘ ; മുഖ്യമന്ത്രിയുടെ ‘വീട്ടിൽ പോയി ചോദിക്ക്’ പരാമർശത്തിൽ രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പരാമർശത്തിനെതിരെ രൂക്ഷമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഈ ധിക്കാരപരമായ നിലപാടിന് ജനങ്ങൾ തെരുവിൽ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചകളുടെ പേരിൽ ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ രഹസ്യ കൂടിക്കാഴ്ചകളെക്കുറിച്ച് വി.ഡി. സതീശൻ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു.
ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർഎസ്എസുമായി ചർച്ച നടത്തിയത് ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ‘നാടുനീളെ വ്യഭിചരിക്കുന്നവർ’ എന്ന മുഖ്യമന്ത്രിയുടെ പ്രയോഗത്തെയും സതീശൻ കടന്നാക്രമിച്ചു. ഇത്തരം മോശം പദപ്രയോഗങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കണമെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന ഡീൽ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
.jpg)


