വി ഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരെ ഇന്നറിയാം

Fuel price hike: Will look into what can be done to reduce the impact on the people, says Chief Minister-designate VD Satheesan

ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും

വി ഡി സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവന്‍ പേരുകളും ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ വകുപ്പും എണ്ണവും അന്തിമമായിട്ടില്ല. ഇക്കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. ഇന്ന് വീണ്ടും യുഡിഎഫ് യോഗവും ചേരും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്തെത്തിയിരുന്നു. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവര്‍ണ്ണര്‍ക്ക് കൈമാറും. 21 അംഗ മുഴുവന്‍ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 21 നായിരിക്കും. നയപ്രഖ്യാപന പ്രസംഗം 29 ആയിരിക്കും. ജൂണ്‍ 5 ന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.

മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സതീശന്‍ മന്ത്രിസഭയില്‍ ചേരുന്നതില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. രമേശ് ചെന്നിത്തല വഴങ്ങാനാണ് സാധ്യത. ആഭ്യന്തരവകുപ്പ് തന്നെ വേണമെന്ന് ഉറച്ച്‌നില്‍ക്കുകയാണ് ചെന്നിത്തല. തുടര്‍ ചര്‍ച്ചകള്‍ക്കും അനുനയ നീക്കങ്ങളും തുടരുകയാണ്. ഏത് വകുപ്പ് ഏറ്റെടുക്കും എന്നതില്‍ ഇന്നത്തെ ചര്‍ച്ചകളില്‍ തീരുമാനമാകും.

Tags