വി.ഡി സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ പൂര്‍ണ സന്തോഷവാനാണ് : കെ.സി വേണുഗോപാൽ
May 14, 2026, 13:36 IST
തിരുവനന്തപുരം : വോട്ടെണ്ണൽ ദിനം മുതൽ ആരാണ് മുഖ്യമന്ത്രി എന്ന് കേരളം ഉറ്റുനോക്കിയ ചോദ്യത്തിനാണ് ഇപ്പോൾ തിരശ്ശീല വീണിരിക്കുന്നത്. ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഹൈക്കമാൻഡ് ചർച്ചകൾക്കുമൊടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ.
എഐസിസി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസിക്ക് മുന്നിൽ ആഹ്ലാദപ്രകടനം നടക്കുകയാണ്. നേതാക്കളും എംഎൽഎമാരും കെപിസിസി ഓഫീസിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
.jpg)

