'മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ തികച്ചും യോഗ്യനാണ്' ;മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നത് യുഡിഎഫിനെ വിജയിപ്പിച്ച ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമെന്ന് കൽപറ്റ നാരായണൻ

'VD Satheesan is perfectly qualified for the post of Chief Minister'; Delay in deciding on the Chief Minister is tantamount to insulting the people who made the UDF win, says Kalpetta Narayanan

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ വരണമെന്ന ആവശ്യത്തിന് പിന്തുണയുമായി പ്രമുഖ കവി കൽപറ്റ നാരായണൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഹൈക്കമാൻഡ് കാട്ടുന്ന കാലതാമസം വൻ ഭൂരിപക്ഷം നൽകി യുഡിഎഫിനെ വിജയിപ്പിച്ച ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ തികച്ചും യോഗ്യനാണ്. തിരഞ്ഞെടുപ്പിൽ മുന്നണി നയിച്ച അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ എല്ലാം കിറുകൃത്യമായിരുന്നു. യുഡിഎഫിന്റെ ഈ വിജയം ഒരു വിസ്മയമല്ല, മറിച്ച് ജനങ്ങൾ ആഗ്രഹിച്ച മാറ്റമാണ്. ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് ശരിയായ സമീപനമല്ല ഇപ്പോൾ നേതൃത്വം സ്വീകരിക്കുന്നത്. 

തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കാഴ്ചവെച്ച ആത്മാർത്ഥമായ പ്രവർത്തനത്തെയും നേതൃത്വം വിസ്മരിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വയനാട് ഡിസിസി ഓഫീസിന് സമീപവും പ്രിയങ്ക ഗാന്ധിയുടെ മുക്കത്തെ ഓഫീസിന് മുന്നിലുമാണ് ഇംഗ്ലീഷിലുള്ള പ്രതിഷേധ പോസ്റ്ററുകൾ പതിപ്പിച്ചത്.

Tags