സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വി.ഡി. സതീശൻ ക്ഷണിച്ചു; ബിജെപി എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

V.D. Satheesan invited to attend the oath-taking ceremony; Rajeev Chandrasekhar says BJP MLAs and workers will attend

തിരുവനന്തപുരം: വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ബിജെപി എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റും നിയുക്ത എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ വി.ഡി. സതീശൻ ക്ഷണിച്ചെന്നും ബിജെപി എംഎൽഎമാരും പ്രവർത്തകരും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് അദ്ദേഹം ആശംസകൾ അറിയിച്ചു.

തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി. തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞയ്ക്കെത്തും. അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ചലച്ചിത്രമേഖലയിൽനിന്നടക്കമുള്ള പ്രമുഖർക്കും ക്ഷണമുണ്ട്. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും.

Tags