പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ റെക്കോർഡുമായി വി ഡി സതീശന്‍ സര്‍ക്കാര്‍; 31 പേരുമായി മുഖ്യമന്ത്രി മുന്നിൽ, പിന്നാലെ കെ മുരളീധരനും എന്‍ ഷംസുദ്ദീനും
തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ ഇതിനോടകം നിയമിച്ചത് 500 നടുത്ത് പേഴ്‌സണല്‍ സ്റ്റാഫുകളെ. മന്ത്രിമാര്‍ക്കും ക്യാബിനറ്റ് റാങ്കുള്ളവര്‍ക്കുമായി 489 സ്റ്റാഫുകളെയാണ് ഇതിനോടകം സര്‍ക്കാര്‍ നിയമിച്ചത്. 31 പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ച് മുഖ്യമന്ത്രി തന്നെയാണ് പട്ടികയില്‍ മുന്നിലുള്ളത്. മുന്നണിയുടെ രാഷ്ട്രീയ അധികാരങ്ങള്‍ അല്ലാതെ യാതൊരു ഭരണ ചുമതലകളുമില്ലാത്ത ചീഫ് വിപ് അപു ജോണിന് 16 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണുള്ളത്.
കെ മുരളീധരന്‍, എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ക്ക് 27 വീതം പേഴ്സണല്‍ സ്റ്റാഫുകളുണ്ട്. പേഴ്സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ കാലാവധി നാല് വര്‍ഷമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇപ്പോഴും 2021-ലെ ഉത്തരവ് പ്രകാരം രണ്ടു വര്‍ഷവും ഒരു മാസവും സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന രീതി തന്നെയാണ് തുടര്‍ന്നുപോകുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചും അനാവശ്യ രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ചും ശക്തമായി വിമര്‍ശിച്ചിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, അധികാരത്തിലെത്തിയപ്പോള്‍ പഴയ നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തി വലിയ തോതിലുള്ള നിയമനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
.jpg)

