നിലപാടില്‍ ഉറച്ച് വിഡി സതീശന്‍ ; രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി

‘Rahul’s suspension shows Congress’s respect for women, not trying to save the party’s frontline leader like CPM and BJP’: VD Satheesan
‘Rahul’s suspension shows Congress’s respect for women, not trying to save the party’s frontline leader like CPM and BJP’: VD Satheesan

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ എന്ന് തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുമ്പോഴേ അറിയൂ.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നിലപാട് മയപ്പെടുത്താതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ എന്ന് തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുമ്പോഴേ അറിയൂ.

tRootC1469263">


രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി യുഡിഎഫ് വിപ്പ് ബാധകമല്ല. ഇതോടെ നിയമസഭയില്‍ എത്തുന്ന കാര്യത്തിലും സ്വന്തമായി തീരുമാനമെടുക്കാം. രാഹുല്‍ സഭയില്‍ എത്തുമോ എന്ന് അറിയാന്‍ തിങ്കളാഴ്ച വരെയും കാത്തിരിക്കണം. എതിര്‍പ്പുകളും തര്‍ക്കങ്ങളും ഉണ്ടായിരുന്നെങ്കിലും സസ്പെന്‍ഷന്‍ നടപടി സ്പീക്കറെ പ്രതിപക്ഷ നേതാവ് അറിയിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ കൂടി അനുമതിയോടെയാണ്. അതോടെ രാഹുലിന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംരക്ഷണമില്ലെന്ന് ഉറപ്പായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ പാര്‍ട്ടിക്കുള്ളില്‍ രാഹുലിന് തിരിച്ചടിയായി.

Tags