എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന ആവശ്യവുമായി വി ഡി സതീശന്‍ പക്ഷം

Those who got separated have returned, UDF will return to power; VD Satheesan

ലീഗിന്റെയും ഘടകക്ഷികളുടെയും പിന്തുണ വി ഡി സതീശനാണ്.

എംഎല്‍എമാരുടെ പിന്തുണ മാത്രം പരിഗണിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കരുതെന്ന ആവശ്യവുമായി വി ഡി സതീശന്‍ പക്ഷം. പൊതു അഭിപ്രായവും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിന് ലഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് പൊതു അഭിപ്രായം പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നത്. ലീഗിന്റെയും ഘടകക്ഷികളുടെയും പിന്തുണ വി ഡി സതീശനാണ്.

വി ഡി സതീശനെ പിന്തുണയ്ക്കുന്നവര്‍ അഞ്ചില്‍ താഴെ മാത്രം എംഎല്‍എമാരാകും എന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പൊതു അഭിപ്രായം, രാഷ്ട്രീയ സാഹചര്യം എന്നിവയ്ക്ക് പുറമേ ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കണമെന്നാണ് വി ഡി പക്ഷം ആവശ്യപ്പെടുന്നത്. ഇക്കാര്യം നിരീക്ഷകരായി എത്തുന്ന എഐസിസി പ്രതിനിധികള്‍ക്ക് മുന്നിലും ഉന്നയിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്

Tags