വി ഡി സതീശനെ അധിക്ഷേപിച്ചെന്ന കേസ് ; ആൻറോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ്
Sep 30, 2026, 19:52 IST
മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ചെന്ന കേസിൽ ആൻറോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ്.ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെടും. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് നടപടി.
മുഖ്യമന്ത്രിയെ പൊതുചടങ്ങിൽ അപമാനിച്ച് പ്രസംഗിച്ചതിനാണ് കേസെടുത്തത്. വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻറോ അഗസ്റ്റിൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
.jpg)

