മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാൻ എത്തും; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

I will arrive at the place and time specified by the Chief Minister; VD Satheesan accepts the Chief Minister's challenge

തിരുവനന്തപുരം : പ്രതിപക്ഷ ഭരണപക്ഷ പോര് ശക്തമായതോടെ തുറന്ന ചർച്ചയ്ക്ക് സ്ഥലവും സമയവും തീരുമാനിക്കാൻ മുഖ്യമന്ത്രിയോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ മറുപടി നൽകുകയായിരുന്നു വിഡി സതീശൻ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ. എന്നാണ്  പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്. 

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് സംവാദത്തിന് തയ്യാറാണെന്ന് പിണറായി വിജയൻ അറിയിച്ചത്.അതിന് പിന്നാലെയാണ് ചർച്ചയ്ക്ക് സമയവും സ്ഥലവും തീരുമാനിക്കണമെന്ന മറുപടിയുമായി പ്രതിപക്ഷ നേതാവ് എത്തിയത്. 

പത്ത് വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസനങ്ങളുടെ കണക്കുകൾ നിരത്തി മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പത്ത് വർഷത്തിൽ സർക്കാർ വികസനം നടപ്പിലാക്കിയ ഓരോ മേഖലയും തരം തിരിച്ച് അതിന് എ പ്ലസ് ഗ്രേഡും നൽകിയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. എന്നാൽ വികസനം മാത്രമല്ല മറ്റുകാര്യങ്ങളും ചർച്ചയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Tags