കേരളത്തിന് പുതു ചരിത്രം ..! വി ഡി സർക്കാരിന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച

New history for Kerala..! VD government's maiden budget on Friday

 കൊച്ചി:വെള്ളിയാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. വെള്ളിയാഴ്ച നടക്കുന്ന ബജറ്റ് അവതരണത്തിലൂടെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കവെ തന്നെ ധനകാര്യ വകുപ്പിന്റെ പൂർണ്ണമായ ചുമതല കൂടി സ്വന്തമായി വഹിച്ച് ബജറ്റ് അവതരിപ്പിക്കുന്ന കേരള ചരിത്രത്തിലെ മൂന്നാമത്തെ മാത്രം കോൺഗ്രസ് മുഖ്യമന്ത്രിയായി വി ഡി സതീശൻ മാറും.

ഇത്തരത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി ആർ. ശങ്കർ ആയിരുന്നു. 1962-ൽ പട്ടം താണുപിള്ളയ്ക്ക് ശേഷം മുഖ്യമന്ത്രി കസേരയിലെത്തിയ ശങ്കർ, മുഖ്യമന്ത്രിയായിരിക്കെ തന്നെ 1963-64, 1964-65 വർഷങ്ങളിലെ സംസ്ഥാന ബജറ്റുകൾ സഭയിൽ അവതരിപ്പിച്ചു.

രണ്ടാമതായി ഈ നേട്ടം കൈവരിച്ചത് ഉമ്മൻചാണ്ടിയാണ്. അന്നത്തെ ധനകാര്യമന്ത്രി കെഎം മാണിയുടെ രാജിയെ തുടർന്ന് ധനവകുപ്പ് ഏറ്റെടുത്ത ഉമ്മൻചാണ്ടി, മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് 2016-17 സാമ്പത്തിക വർഷത്തെ ബജറ്റ് നിയമസഭയിൽ സമർപ്പിച്ചത്. ഇതിന് മുൻപ് തൊണ്ണൂറുകളുടെ തുടക്കത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം നാല് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുമുണ്ട്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരുക്കുന്ന പുതിയ ബജറ്റിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകർ.

Tags