വിസി നിയമനം നിയമവിരുദ്ധം, ചാന്‍സലറുടെ പ്രീതി അനുസരിച്ച് നിയമനം നടത്തി ; മന്ത്രി ആര്‍ ബിന്ദു

r bindhu
r bindhu

തിരുവനന്തപുരം : ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോക്ടര്‍ സിസാ തോമസിന്റെ നിയമനത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു.

വിസി നിയമനം നിയമവിരുദ്ധം. ചാന്‍സലറുടെ പ്രീതി അനുസരിച്ച് നിയമനം നടത്തിയെന്നും മന്ത്രി ബിന്ദു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായാണ് ഗവര്‍ണറുടെ നീക്കമെന്നും മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

സര്‍വകലാശാല ആക്ടിനു വിരുദ്ധമാണിത്. സര്‍ക്കാരുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായ നിയമനമാണ്. വ്യവസ്ഥകള്‍ക്ക് അപ്പുറത്തു കൂടി ചാന്‍സലര്‍ തീരുമാനമെടുക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ അജണ്ട നടപ്പാക്കുന്ന പണി ചാന്‍സലര്‍ ചെയ്യുന്നു. യോഗ്യരായവര്‍ ഉള്ളപ്പോഴും വിവാദ നാടകങ്ങളിലെ കഥാപാത്രങ്ങളെ കൊണ്ടുവരികയാണ്. ഗവര്‍ണര്‍ വികലമായ രീതിയില്‍ പിന്നില്‍ നിന്ന് കുത്തുന്നുവെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Tags