വട്ടപ്പാറ വളവിൽ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : മൂന്ന് മരണം

accident-alappuzha
accident-alappuzha

വളാഞ്ചേരി: ദേശീയപാത 66ൽ സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറ വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

tRootC1469263">

വളാഞ്ചേരി പൊലീസും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തലകീഴായി മറിഞ്ഞതിനാൽ അപകടത്തിൽപെട്ടവർ ലോറി കാബിനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കാബിൻ ഉയർത്താൻ ഏറെ സമയമെടുത്തു.

Tags