വർക്കലയിൽ രണ്ടു സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു

train
train


തിരുവനന്തപുരം:  വർക്കലയിൽ രണ്ടു സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്. അയന്തി പാലത്തിന് സമീപമായിരുന്നു അപകടം. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.

tRootC1469263">

  കുമാരിയുടെ സഹോദരിയുടെ മകളാണ് മരിച്ച അമ്മു. അയന്തി വലിയമേലേതിൽ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകൾക്ക് പോകുമ്പോഴായിരുന്നു അപകടം.വർക്കല പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Tags