വര്‍ക്കലയില്‍ 63 വയസുകാരി ട്രെയിന്‍ ഇടിച്ച് മരിച്ചു

train

വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു സ്ത്രീ മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. 63 വയസായിരുന്നു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടമുണ്ടായത്. അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അമൃത്സര്‍ -കൊച്ചുവേളി എക്‌സ്പ്രസ് ആണ് ഇടിച്ചത്. ട്രെയിന് വര്‍ക്കല സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. 

Share this story