വർക്കലയിൽ വീട്ടുവളപ്പിലെ കൃഷികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

A young man was arrested for growing cannabis plants in his home garden in Varkala.

വർക്കല : വീട്ടുവളപ്പിൽ മറ്റ് കൃഷികൾക്കൊപ്പം കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ. വെട്ടൂർ അഴകൻവിള ലക്ഷംവീട്ടിൽ ഊച്ചാണ്ടി എന്ന് വിളിക്കുന്ന റാഷിദിനെ(38) യാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടുവളപ്പിൽ വളർത്തിയിരുന്ന രണ്ട് മീറ്റർ, ഒന്നര മീറ്റർ നീളമുള്ള ഓരോ ചെടികളും നാല് തൈകളുമാണ് കണ്ടെത്തിയത്. 

കഞ്ചാവ് ചെടികളെ മാസങ്ങളായി ഇയാൾ വളവും വെള്ളവുമൊഴിച്ച് പരിപാലിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വർക്കല ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 

Tags