വന്ദേമാതരം വിവാദം: പ്രോട്ടോക്കോള്‍ വിഭാഗം അയച്ച നിര്‍ദേശത്തില്‍ വന്ദേമാതരത്തെ കുറിച്ച് പരാമര്‍ശമില്ല; നിര്‍ദേശം ദേശീയ ഗാനം ആലപിക്കാന്‍

vande matharam

ജില്ലകളിലെ സ്വാതന്ത്രദിന ചടങ്ങുകള്‍ക്കായി പ്രോട്ടോക്കോള്‍ വിഭാഗം നല്‍കിയ സര്‍ക്കുലറില്‍ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പറയുന്നില്ല.

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളില്‍ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനെ ചൊല്ലി വിവാദം. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോള്‍ ലോക്ഭവന്‍ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ എന്ന വിചിത്ര വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി നല്‍കിയത്. അതേസമയം ജില്ലകളിലെ സ്വാതന്ത്രദിന ചടങ്ങുകള്‍ക്കായി പ്രോട്ടോക്കോള്‍ വിഭാഗം നല്‍കിയ സര്‍ക്കുലറില്‍ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പറയുന്നില്ല.


സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരങ്ക ചടങ്ങുകളില്‍ വന്ദേ മാതരം മുഴുവനായി പാടണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍. കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടി. ഓഗസ്റ്റ് 9 മുതല്‍ 17 വരെയുളള്ള വിവിധ പരിപാടികളില്‍ പാടാനാണ് നിര്‍ദേശം. വന്ദേ മാതരം മുഴുവനായും പാടുന്നതിനെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എതിര്‍ക്കുമ്പോള്‍ ഇങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കിയത് ചര്‍ച്ചയായി.

Tags