വന്ദേ ഭാരത് എക്‌സ്പ്രസ് ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

google news
vande bharath train

വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരുടെ തിരക്കേറുന്നു. തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെയുള്ള ടിക്കറ്റുകള്‍ക്കാണ് വന്‍ ഡിമാന്‍ഡ്. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ യാത്ര ചെയ്യാനാണ് തിരക്ക്. 

ചെയര്‍കാറില്‍ ഈ മാസം 28 വരെയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ ജൂണ്‍ 16 വരെയുമുള്ള ബുക്കിംഗ് ഇതിനോടകം പൂര്‍ത്തിയായി. ആകെ സീറ്റിന്റെ മൂന്ന് ഇരട്ടിയോളം യാത്രക്കാരാണ് ടിക്കറ്റ് ആവശ്യപ്പെട്ട് എത്തുന്നത്.

തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ ചെയര്‍കാറില്‍ 1,590 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2,880 രൂപയുമാണ് നിരക്ക് ഇടകുന്നത്. അതേസമയം, തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.20ന് യാത്ര തിരിക്കുന്ന വന്ദേഭാരതില്‍ എക്‌സിക്യൂട്ടീവില്‍ യാത്രക്കാര്‍ 238 ശതമാനവും ചെയര്‍ കാറില്‍ 215 ശതമാനവുമാണ്. ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിച്ച ശേഷം 60,000 ആളുകള്‍ വന്ദേഭാരതില്‍ യാത്ര ചെയ്തിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Tags