എറണാകുളം ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് സമീപം വന്ദേ ഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്

google news
Vande Bharat

കൊച്ചി: വന്ദ് ഭാരത് എക്സ്പ്രസിനുനേർക്ക് വീണ്ടും കല്ലേറ്. എറണാകുളം ചോറ്റാനിക്കരയിലെ റെയിൽവേ ഗേറ്റിന് സമീപം കൂരിക്കാട് വെച്ചാണ് സംഭവം.

ഇന്നലെ രാത്രി എട്ടോടെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ട്രെയിനിന്‍റെ ചില്ലിന് കേടുപാടുകൾ സംഭവിച്ചു. ആർ.പി.എഫ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഈ ഭാഗത്ത് ഒന്നും കണ്ടെത്താനായില്ല.

കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വന്ദേ ഭാരതിനു നേർക്ക് കല്ലേറുണ്ടാകുന്നത്.

Tags