വന്ദനയുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കണം ; ഐഎംഎ

google news
ima

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). 

ഡോ. വന്ദന ദാസിന്റെ മരണത്തിന് കാരണമായ പൊലീസ് നിഷ്‌ക്രിയത്വത്തെ കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് തുടര്‍നടപടികള്‍ സ്വീകരിക്കണം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരം മാതാപിതാക്കളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്ന് നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സുരക്ഷിതമായി ആത്മവിശ്വാസത്തോടെ ചികിത്സിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടികള്‍ രോഗികള്‍ക്ക് നല്ല ചികിത്സ നല്‍കാന്‍ സഹായിക്കുമെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണങ്ങളും ആശുപത്രിക്ക് പുറത്ത് വെച്ചുള്ള ആക്രമണങ്ങളും നിയമപരിധിയില്‍ കൊണ്ടുവരണം. ഓര്‍ഡിനന്‍സ് എത്രയും പെട്ടെന്ന് നിയമമായി പ്രാബല്യത്തില്‍ വരുത്തണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags