വന്ദനാ കേസ് പ്രതി ചികിത്സാ ദൃശ്യങ്ങള്‍ അയച്ചത് സ്‌കൂള്‍ അധ്യാപകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക്

google news
dr vandana

ഡോ. വന്ദനാ ദാസ് കൊലക്കേസ് പ്രതി സന്ദീപ് സ്വന്തം ചികിത്സാ ദൃശ്യങ്ങള്‍ അയച്ചത് സ്‌കൂള്‍ അധ്യാപകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക്. ജില്ലാ ക്രൈംബ്രാഞ്ച് നടത്തില്‍ അന്വേഷണത്തിലാണ് സ്‌കൂള്‍ അധ്യാപകരുടെ 3 ഗ്രൂപ്പില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

ശാസ്ത്രീയ പരിശോധനയ്ക്കായി സന്ദീപിന്റെ ഫോണ്‍ ഇന്ന് തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയക്കും. കേസ് അന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഈ നടപടി.

അതേസമയം, സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് പൊലീസ് കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

അമിത ലഹരിയുടെ ഉപയോഗത്തെ തുടര്‍ന്നാണ് സന്ദീപ് വിഭ്രാന്തി പ്രകടിപ്പിച്ചത്. വന്ദനെ അല്ല പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് താന്‍ ലക്ഷ്യം വച്ചതെന്ന് സന്ദീപ് ജയില്‍ സൂപ്രണ്ടിന് മൊഴി നല്‍കിയിരുന്നു. 

Tags