വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: പ്രതികളിലൊരാള്‍ ജീവനൊടുക്കി
പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍. കേസില്‍ വീണ്ടും ഹാജരാകാന്‍ പറഞ്ഞതോടെ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. റിമാൻഡിന് പിന്നാലെ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. വീണ്ടും കോടതിയിൽ ഹാജരാവാൻ പറഞ്ഞതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന.
2025 ഡിസംബര്‍ പതിനെട്ടിനായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് രാംനാരായണ്‍ ഭാഗേല്‍ ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു.
മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താന്‍ ഒന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായാണന്‍ പറഞ്ഞെങ്കിലും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു. ക്രൂരമര്‍ദനമേറ്റ് രാംനാരായണ്‍ നിലത്തുവീണുപോയിരുന്നു.
.jpg)


