കാസർകോട്ടു നിന്നും പുറപ്പെട്ട വന്ദേഭാരതി ന് നേരെ വളപട്ടണത്ത് നിന്നും കല്ലേറ്: ചില്ലുകൾ തകർന്നു

google news
vande bharat

വളപട്ടണം : വന്ദേ ഭാരത് എക്സ്പ്രസിനെതിരെ സാമുഹ്യ വിരുദ്ധരുടെ അതിക്രമം പതിവു സംഭവമാകുന്നു.തിങ്കളാഴ്ച്ചപട്ടാപകൽ വീണ്ടും ഇന്ത്യയുടെ അഭിമാന ട്രെയിനായവന്ദേ ഭാരതി ന് നേരെ  അതിക്രമം നടന്നു.കാസർകോടു നിന്നും പുറപ്പെട്ട വന്ദേ ഭാരതിനെതിരെയാണ്  കണ്ണൂരിലെ വളപട്ടണത്ത് കല്ലേറുണ്ടായത്.

കഴിഞ്ഞ ഏപ്രിൽ 28 ന് പ്രധാനമന്ത്രി തിരുവനന്തപുരം തമ്പാനൂരിൽ നിന്നും ഫ്ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അക്രമം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായി ണ് കണ്ണൂരിലെ വളപട്ടണത്തു നിന്നും വീണ്ടും അക്രമണമുണ്ടായത്.

 കണ്ണൂർ കോർപറേഷന്റെ തൊട്ടടുത്ത സ്ഥലമായവളപട്ടണത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തിങ്കളാഴ്ച്ച വൈകിട്ട് 3.27 നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്‍റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവർ പരിശോധന നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി.

ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനു സമാനമായാണ് വളപട്ടണത്തും വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വിജനമായ സ്ഥലത്തു നിന്നും പട്ടാപ്പകൽ കല്ലേറുണ്ടായത്. അക്രമത്തിൽ യാത്രക്കാർക്ക് പരുക്കില്ലെന്നാണ് വിവരം. സർവീസ് തുടങ്ങിയതു മുതൽ ഏറെ ജനപ്രീയമായാണ് വന്ദേ ഭാരത് സർവീസ് നടത്തി വരുന്നത്. മെയ് 14 വരെയുള്ള ടിക്കറ്റുകൾ ഇതിനകം റിസർവ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

Tags