തിരുവനന്തപുരം മുട്ടട ഡിവിഷനില്‍ വൈഷ്ണ സുരേഷ് വിജയിച്ചു

vaishna
vaishna

231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 16 സീറ്റില്‍ എന്‍ഡിഎയും 16 സീറ്റില്‍ എല്‍ഡിഎഫും ഒന്‍പത് സീറ്റില്‍ യുഡിഎഫും മുന്നിലുണ്ട്. ഒരു സീറ്റില്‍ സ്വതന്ത്രനും മുന്നിലാണ്. 

കോര്‍പറേഷനില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷാണ് വിജയിച്ചു. 363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ.
വൈഷ്ണ സുരേഷിന്റെ വിജയം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുകയാണ്.
 

tRootC1469263">

Tags