വടകര എംഡിഎംഎ കേസ്; മൂന്ന് അധ്യാപികമാരടക്കം അഞ്ചു പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോലീസ്

teacher

ലഹരിവില്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കള് എന്ഡിപിഎസ് നിയമപ്രകാരം കണ്ടുകെട്ടുമെന്നും ഡിഐജി വ്യക്തമാക്കി.

വ ടകര: മൂന്ന് അധ്യാപികമാരടക്കം അഞ്ചു പേര് പിടിയിലായ വടകര എംഡിഎംഎ കേസിലെ പ്രതികളുടെ സ്വത്തുകള് കണ്ടുകെട്ടുമെന്നും ഇടപാടുകളുടെ സ്രോതസ് കണ്ടെത്തുമെന്നും കണ്ണൂര് റേഞ്ച് ഡിഐജി കെ.കാര്ത്തിക് വാര്ത്താസമ്മേളനത്തില് അറിയിച്ചു.

പിടിയിലായ അധ്യാപികമാരടക്കമുള്ളവരെ കസ്റ്റഡിയില് വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും അന്വേഷണം നല്ല രീതിയില് മുന്നോട്ടുപോവുന്നുണ്ടെന്നും ഡിഐജി അറിയിച്ചു.ലഹരിവില്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കള് എന്ഡിപിഎസ് നിയമപ്രകാരം കണ്ടുകെട്ടുമെന്നും ഡിഐജി വ്യക്തമാക്കി.

ജൂണ് 28നാണ് വടകരയില് ഓട്ടോ ഡ്രൈറായ സഫുവാന് രണ്ടര ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഈ പ്രതിയെ ചോദ്യം ചെയ്തതിലൂടെയാണ് അധ്യാപികമാരടക്കമുള്ള സംഘം അറസ്റ്റിലായത്. നിലവില് അഞ്ചു പ്രതികളാണ് പിടിയിലായത്.

ഇരിട്ടിയിലെ ജിജിനും വടകരക്കാരന് സഫുവാനും പുറമേ അധ്യാപികമാരായ മരുതോങ്കര സ്വദേശിനി കീര്ത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ, ആവള കുട്ടോത്ത് സ്വദേശിനി നീഷ്മ എന്നിവരാണ് അറസ്റ്റിലായത്. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ആറു മാസത്തിനിടെ നടന്നത് ഒരു കോടി രൂപയുടെ ഇടപാടാണ്. ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് ഇയാള്. ഇത്രയേറെ പണം എങ്ങനെ അക്കൗണ്ടിലെത്തിയെന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. 

.12,000 രൂപ ശമ്പളമേ അധ്യാപികമാര്ക്ക് ലഭിക്കുന്നുള്ളൂ. പക്ഷേ അക്കൗണ്ടില് ലക്ഷങ്ങളുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. കൂടുതല് പേര് കണ്ണികളായിട്ടുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ടെന്നും അത്തരക്കാരെയും പ്രത്യേക അന്വേഷണ സംഘം പിടികൂടുമെന്നും ഡിഐജി പറഞ്ഞു. വിദേശ ഫോണ് നമ്പര് ഉപയോഗിച്ചതും വിദേശയാത്ര നടത്തിയതിനെക്കുറിച്ചും പരിശോധിക്കും.

 

Tags