വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; പ്രത്യേക സംഘം അന്വേഷിക്കും, എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

Vadakara Kafir screenshot case; Special team to investigate, state government forms SIT

 തിരുവനന്തപുരം: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സർക്കാർ. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെയാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. ഇതിന്റെ ഉറവിടം എവിടെ നിന്നാണ്?, എവിടെ നിന്നാണ് പ്രചരിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ആഭ്യന്തര വകുപ്പ് എസ്‌ഐടിക്ക് രൂപം നല്‍കിയത്. 

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കോഴിക്കോട് റൂറല്‍ പൊലീസ് കേസ് എടുത്ത് അന്വേഷിച്ചുവെങ്കിലും ഇതിന് പിന്നില്‍ ആരാണ് എന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കേസില്‍ സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് എസ്‌ഐടി രൂപീകരിച്ചത്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി മനോഹരനാണ് അന്വേഷണ ചുമതല.  
 

Tags