എസ്ബിഐയിൽ നിങ്ങളെ കാത്ത് നിരവധി ഒഴിവുകൾ,

sbi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിവിധ സർക്കിളുകളിലായി 2273 സർക്കിൾ ബേസ്ഡ് ഓഫീസർ (CBO) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2050 റെഗുലർ ഒഴിവുകളും 223 ബാക്ക് ലോഗ് ഒഴിവുകളും ഉൾപ്പെടെയാണിത്. തിരഞ്ഞടുക്കപ്പെടുന്നവർക്ക് അഖിലേന്ത്യാ തലത്തിൽ ജോലി ചെയ്യാൻ അവസരമുണ്ടാകും.

tRootC1469263">

വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒഴിവുകളിൽ കേരളത്തിലെ തിരുവനന്തപുരം സർക്കിളിന് കീഴിൽ മലയാളം അറിയുന്നവർക്കായി 83 ഒഴിവുകളുണ്ട്. മറ്റ് പ്രധാന സർക്കിളുകളിലെ ഒഴിവുകൾ താഴെ പറയുന്നവയാണ്:
ബെംഗളൂരു (കന്നഡ): 236
ചെന്നൈ (തമിഴ്): 208
ഗാന്ധിനഗർ (ഗുജറാത്തി): 249
കൊൽക്കത്ത (ബംഗാളി/നേപ്പാളി/ഹിന്ദി): 242
ലഖ്‌നൗ (ഹിന്ദി/ഉറുദു): 221
മഹാരാഷ്ട്ര (മറാഠി): 204.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. മെഡിക്കൽ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 2025 ഡിസംബർ 31-ന് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കിലോ റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസർ തസ്തികയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

2025 ഡിസംബർ 31-ന് 21-നും 30-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം (1996 ജനുവരി 1-നും 2004 ഡിസംബർ 31-നും ഇടയിൽ ജനിച്ചവർ). പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10-15 വർഷം വരെയും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളം 48,480 രൂപയാണ്. ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയിൽ-1 പ്രകാരം 48,480-85,920 രൂപ പേ സ്‌കെയിലിലാണിത്. ഇതിനുപുറമെ ക്ഷാമബത്ത, വീട്ടുവാടക ബത്ത, പിഎഫ്, എൻപിഎസ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 120 മാർക്കിന്റെ ഒബ്ജക്റ്റീവ് ടെസ്റ്റും 50 മാർക്കിന്റെ വിവരണാത്മക പരീക്ഷയും (ഇംഗ്ലീഷ് കത്തെഴുത്തും ഉപന്യാസവും) അടങ്ങുന്നതാണ് ആദ്യ ഘട്ടം. അപേക്ഷകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും കമ്മിറ്റി വിലയിരുത്തും. 50 മാർക്കിന്റെ അഭിമുഖം ഉണ്ടായിരിക്കും. പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ പ്രാദേശിക ഭാഷ പഠിക്കാത്തവർക്ക് ഈ ടെസ്റ്റ് നിർബന്ധമാണ്.

ഓൺലൈൻ പരീക്ഷയ്ക്ക് 75 ശതമാനവും അഭിമുഖത്തിന് 25 ശതമാനവും വെയ്‌റ്റേജ് നൽകിയാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പൊതുവിഭാഗം, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 750 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ഇല്ല.

താല്പര്യമുള്ളവർക്ക് sbi.bank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 25 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഓൺലൈൻ പരീക്ഷ മാർച്ചിൽ നടക്കാനാണ് സാധ്യത.

Tags