ഇൻ്റലിജൻസ് ബ്യൂറോയിൽ 362 ഒഴിവുകൾ

sedentary job
sedentary job

ആഭ്യന്തര മന്ത്രാലയം ഇന്റലിജന്‍സ് ബ്യൂറോയില്‍ മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ഉൾപ്പെടെ രാജ്യത്തുടനീളം 362 ഒഴിവുകളിലേക്കാണ് നിയമനം. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 14 വരെ (രാത്രി 11:59) ഔദ്യോഗിക വെബ്സൈറ്റായ mha.gov.in– വഴി അപേക്ഷിക്കാവുന്നതാണ്.

tRootC1469263">

പ്രതിമാസം 18,000 രൂപ മുതല്‍ 56,900 രൂപ വരെ ശമ്പളം ലഭിക്കും. ഒപ്പം കേന്ദ്ര സര്‍ക്കാര്‍ അലവന്‍സുകള്‍, പ്രത്യേക സുരക്ഷാ അലവന്‍സ്, അവധി ദിവസങ്ങളില്‍ നിര്‍വഹിക്കുന്ന ജോലിക്ക് പണ നഷ്ടപരിഹാരം എന്നിവയും ലഭിക്കുന്നതായിരിക്കും. 18 – 25 വയസിനിടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.

പട്ടിക ജാതി (SC), പട്ടിക വര്‍ഗ (ST), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ ( OBC ), ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍ (PwBd) തുടങ്ങിയവര്‍ക്ക് പ്രായ പരിധിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇളവ് അനുവദനീയമാണ്. അംഗീകൃത ബോര്‍ഡില്‍ നിന്ന് 10-ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത പാസായവര്‍ക്കും അപേക്ഷിച്ച തസ്തികയ്ക്ക് ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമറിക്കല്‍ / അനലിറ്റിക്കല്‍ / ലോജിക്കല്‍ എബിലിറ്റി, റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ നാല് വിഷയങ്ങളില്‍ നിന്ന് ഒരു മാര്‍ക്കിന്റെ 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യ (എം സി ക്യു) ഫോര്‍മാറ്റില്‍ പരീക്ഷ ഓണ്‍ലൈനായി നടക്കും. തെറ്റായ ഉത്തരങ്ങള്‍ക്ക് മാര്‍ക്കിന്റെ നാലിലൊന്ന് കുറയ്ക്കും. ഇന്ത്യയിലെവിടെയും ബ്യൂറോയുടെ വിവിധ വകുപ്പുകളിലേക്കായിരിക്കും നിയമനം.

Tags