സെൻട്രൽ ബാങ്കിൽ 4500 ഒഴിവുകൾ; അപേക്ഷ ജൂൺ 23 വരെ


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് . അപ്രന്റീസ് തസ്തികയിലാണ് നിയമനങ്ങൾ നടക്കുക. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകാം. അവസാന തീയതി ജൂൺ 23.
തസ്തിക & ഒഴിവ്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ 4500 ഒഴിവുകൾ.
tRootC1469263">പ്രായപരിധി
20 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2025 മേയ് 31 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി നേടിയിരിക്കണം.
നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്‌കീം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷ ഫീസ്
ജനറൽ, ഒബിസി വിഭാഗക്കാർക്ക് 800 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 600 രൂപ. ഭിന്നശേഷിക്കാർക്ക് 400 രൂപയും ഫീസുണ്ട്. ഇവക്ക് പുറമെ എല്ലാ ഫിസുകൾക്കും 18 ശതമാനം ജിഎസ്ടിയും ബാധകമാണ്.
തെരഞ്ഞെടുപ്പ്
ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. ബിഎഫ്എസ് ഐ സ്‌കിൽ കൗൺസിൽ നടത്തുന്ന ഓൺലൈൻ പരീക്ഷയും, അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ ആദ്യത്തിൽ ഓൺലൈൻ പരീക്ഷ നടക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് നീട്ടാനും സാധ്യതയുണ്ട്. വിശദവിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിക്കും.
അപേക്ഷ
താൽപര്യമുള്ളവർ സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ജൂൺ 23 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ജൂൺ 25 ആണ്.