സ്ഥലംമാറ്റ ഉത്തരവിൽ വി. ശ്രീറാം ഭീഷണിപ്പെടുത്തി; എക്സൈസ് മന്ത്രിക്ക് ഇൻസ്പെക്ടറുടെ പരാതി

V. Sriram threatened in transfer order; Inspector complains to Excise Minister

തിരുവനന്തപുരം: എക്സൈസ് കമ്മീഷണറായിരിക്കെ വി. ശ്രീറാം സാംബശിവ റാവു സ്ഥലംമാറ്റ ഉത്തരവിന്റെ പേരിൽ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്നതിന് ചുമതലയുണ്ടായിരുന്ന എക്സൈസ് ഇൻസ്പെക്ടർ ആരോൺ കോശി വർഗീസാണ് ഇത് സംബന്ധിച്ച് എക്സൈസ് മന്ത്രി എം. ലിജുവിന് പരാതി നൽകിയത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരുടെയും എക്സൈസ് ഇൻസ്പെക്ടർമാരുടെയും സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്ന ചുമതലയുണ്ടായിരുന്ന ആരോൺ ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് ചുമതലയേറ്റെടുത്തത്. തുടർന്ന് മൂന്നാം തീയതി പട്ടിക തയ്യാറാക്കുകയും നാലാം തീയതി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഇത് ഉത്തരവായി പുറത്തിറക്കുകയും ചെയ്തു.

എന്നാൽ ആറാം തീയതി രാവിലെ ആരോണിനെയും ചുമതലയുണ്ടായിരുന്ന സെക്ഷൻ സൂപ്രണ്ടിനെയും ശ്രീറാം തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. താൻ ഈ പട്ടിക കണ്ടിട്ടില്ലെന്നും എങ്ങനെയാണിത് തയ്യാറാക്കിയതെന്നും ചോദിച്ച് ശകാരിച്ചതായി പരാതിയിൽ പറയുന്നു. എക്സൈസ് അസോസിയേഷനും മന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് ഈ പട്ടിക തയ്യാറാക്കിയതെന്ന് നിർബന്ധിച്ച് എഴുതിവാങ്ങിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോണിന്റെ ആരോപണം.

Tags