എംപി ഫണ്ട് എവിടെ ചെലവാക്കുന്നുവെന്നറിയില്ല; ശശി തരൂരിനെതിരെ വിമർശനവുമായി വി ശിവൻകുട്ടി
May 17, 2023, 14:02 IST

തലസ്ഥാനത്തെ മന്ത്രിമാരുടെ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം. അദാലത്ത് ഉൾപ്പെടെയുള്ള പരിപാടികളിൽ ശശി തരൂർ എം പി പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനവുമായി ശിവൻകുട്ടി രംഗത്തെത്തിയത്.
എം പി ഫണ്ട് എവിടെ ചെലവാക്കുന്നു എന്നറിയില്ലെന്നും ഒന്നും ചെയ്തില്ലെങ്കിലും ജയിക്കുമെന്ന തോന്നലാണ് തരൂരിനെന്നും ശിവൻകുട്ടി പറഞ്ഞു. തലസ്ഥാനത്തെ മന്ത്രിമാരുടെ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ശിവൻകുട്ടിയുടെ വിമർശനം.