വാളയാറിൽ നടന്നത് ആൾക്കൂട്ട കൊലപാതകം, സി.പി.എം പ്രവർത്തകന് കൊലപാതകത്തിൽ പങ്കില്ല : വി. ശിവൻകുട്ടി

‘Bus concession is not a boon for private buses; children should not be made to stand up from their seats’; Minister V Sivankutty
‘Bus concession is not a boon for private buses; children should not be made to stand up from their seats’; Minister V Sivankutty

തിരുവനന്തപുരം: വാളയാറിൽ നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കൊലപാതകം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. സംഘപരിവാർ ക്രൂരതയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇരയുടെ കുടുംബത്തിനൊപ്പം സർക്കാരുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. കേരളം പുലർത്തുന്ന ക്രമസമാധാന മാതൃകയിൽ ആക്ഷേപം ഉന്നയിക്കാനാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

മൃതദേഹം കൊണ്ടുപോകാനുള്ള തുക അനുവദിച്ചത് സർക്കാരാണ്. വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ അർഹമായ ധനസഹായം സർക്കാർ ഉടൻ പ്രഖ്യാപിക്കും. ഒരു സി.പി.എം പ്രവർത്തകനും കുറ്റകൃത്യത്തിൽ പങ്കുചേർന്നിട്ടില്ലെന്നും ശിവൻകുട്ടി പരഞ്ഞു.പാലക്കാട് ക്രിസ്മസ് കരോളിനെതിരായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് കേരളത്തിൽ എല്ലാ ആഘോഷങ്ങളും നടക്കുമെന്ന് മന്ത്രി മറുപടി പറഞ്ഞു.

'പ്രതികളുടെ പശ്ചാത്തലം ആർ.എസ്.എസിന്റേതാണ്. പല ക്രിമിനൽ കേസുകളിലും പ്രതികളായവരാണ് കൊലപാതകം നടത്തിയിട്ടുള്ളത്. ഇവരുടെ ക്രൂരത സോഷ്യൽമീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ക്രിസ്മസ് കരോളിനെതിരായ ആക്രമണവും ഇതിന്റെ ഭാഗമാണ്. ഇരയുടെ കുടുംബത്തോടൊപ്പം സർക്കാർ കാണും. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നൽകും. മൃതദേഹം ഇന്ന് വിമാനത്തിൽ കൊണ്ടുപോയി.' ശിവൻകുട്ടി പറഞ്ഞു.

'കേരളത്തിൽ എല്ലാ ആഘോഷങ്ങളും നടക്കും. ഒരാഘോഷവും തടയാൻ കഴിയില്ല. എല്ലാ ആഘോഷങ്ങൾക്കും ഒപ്പമാണ് സർക്കാർ. ആഘോഷം ആർ.എസ്.എസ് തടയാൻ ശ്രമിച്ചു.' എന്നാൽ, അത്തരം ശ്രമങ്ങൾക്ക് വഴങ്ങിക്കൊടുക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ നിയമങ്ങൾ കാറ്റിൽ പറത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയെയും നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള കാര്യങ്ങൾ അംഗീകരിക്കാനാവില്ല. ചിലയിടങ്ങളിൽ വിവിധ പേരുകളിലാണ് ചിലർ സത്യപ്രതിജ്ഞയെടുത്തത്. ഇത്തരം പ്രതിജ്ഞകൾക്ക് സാധുതയില്ലെന്ന് സുപ്രിംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ പ്രക്രിയയെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ലെന്നും വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

Tags