വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറങ്ങി

vs
vs

എസ് അച്യുതാനന്ദന് വെന്റിലേറ്ററില്‍ ചികിത്സ തുടരാന്‍ ആശുപത്രി തീരുമാനിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രി മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി. രാവിലെ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വിഎസിന്റെ അടുത്ത കുടുംബാംഗങ്ങളുമായി ആരോഗ്യനിലയും തുടര്‍ ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ സംസാരിച്ചിരുന്നു.

tRootC1469263">

ചികിത്സ തുടരാനാണ് കുടുംബം ആശുപത്രി അധികൃതരോട് പറഞ്ഞത്. വിഎസ് അച്യുതാനന്ദന് വെന്റിലേറ്ററില്‍ ചികിത്സ തുടരാന്‍ ആശുപത്രി തീരുമാനിച്ചു. അതിനുപിന്നാലെയാണ് ഒറ്റ വരിയില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23-നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞിരുന്നു.

Tags