വി എസ് അച്യുതാനന്ദന്റെ ആരോ​ഗ്യനില; വിലയിരുത്താൻ വിശാല മെഡിക്കൽ ബോർഡ് ചേരും

vs achuthanandan
vs achuthanandan

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വൃക്കകളുടെ പ്രവർത്തനം സുഗമമല്ലാത്തതിനാൽ ഡയാലിസിസും നടക്കുന്നുണ്ട്

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആലോചിക്കാൻ വിശാല മെഡിക്കൽ ബോർഡ് ചേരും. വി.എസിന്റെ കുടുംബാംഗങ്ങളെയും മെഡിക്കൽ ബോർഡിൽ പങ്കെടുപ്പിക്കും. വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ജൂൺ 23നാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

tRootC1469263">

 വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വൃക്കകളുടെ പ്രവർത്തനം സുഗമമല്ലാത്തതിനാൽ ഡയാലിസിസും നടക്കുന്നുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags