സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹനയെ മന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി ആഭിനന്ദിച്ചു
May 25, 2023, 14:52 IST

കോട്ടയം: സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസിനെ സഹകരണ - രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി അഭിനന്ദിച്ചു.ഗഹനയുടെ മുത്തോലിയിലെ വീട്ടിലെത്തിയാണ് മന്ത്രി സംസ്ഥാന സർക്കാരിന് വേണ്ടി അഭിനന്ദനം അറിയിച്ചത്. പരിശീലന കേന്ദ്രങ്ങളുടെ സഹായമില്ലാതെ ഗഹന നേടിയ വിജയത്തിന് ഇരട്ടി തിളക്കമാണെന്ന് മന്ത്രി പറഞ്ഞു. ഗഹനയെ മന്ത്രി പൊന്നാട അണിയിച്ച് ഫലകം നൽകി ആദരിച്ചു. ഗഹന നേടിയ വിജയം മറ്റുള്ളവർക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ ആദരവ് നേരിട്ടറിയിച്ചതിൽ സന്തോഷമുണ്ടെന്ന് ഗഹന നവ്യ ജെയിംസ് പറഞ്ഞു.