കർണാടക തെരഞ്ഞെടുപ്പ് : 'വോട്ടെണ്ണലിൽ മുന്നിട്ട് നിന്നവരൊക്കെ പിന്നിൽ എത്തിയിട്ടില്ലേ ?' ; കേന്ദ്ര മന്ത്രി വി. മുരളീധരൻ
Sat, 13 May 2023

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിൽ മുന്നിട്ട് നിന്നവരൊക്കെ പിന്നിൽ എത്തിയിട്ടില്ലേ എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
തെരഞ്ഞെടുപ്പിന്‍റെ ഒരു ഫലവും പുറത്തുവന്നിട്ടില്ല. വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകളാണ് പുറത്തുവരുന്നത്. പല തെരഞ്ഞെടുപ്പുകളിലും ആദ്യം മുന്നിൽ നിന്ന ആളുകൾ പിന്നീട് പിന്നിലാകുന്നത് കഴിഞ്ഞ കാലങ്ങളിൽ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കർണാടകയിലെ ബി.ജെ.പി ഘടകം പ്രതികരിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.
കർണാടകയിലെ 224 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമാണ് കോൺഗ്രസ് നേടിയത്. നിലവിൽ 100ലധികം സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.