ആര്‍എസ്എസിന് ഇന്‍ഡിസഖ്യത്തിന്‍റെ ഔദാര്യം വേണ്ട: വി.മുരളീധരൻ

Muraleedharan
Muraleedharan


ഡൽഹി :നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനാണ് ആർഎസ്എസിനെച്ചൊല്ലി വിവാദമുണ്ടാക്കുന്നതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മണ്ഡലത്തില്‍ ചെയ്തിട്ടുള്ള വികസനത്തെക്കുറിച്ച് ഇൻഡി സഖ്യക്കാർക്ക് വോട്ടർമാരോട് പറയാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ആര്‍എസ്എസിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. 

tRootC1469263">

ആർഎസ്എസ് എന്തെന്ന് ജനങ്ങൾക്ക് അറിയാം. സിപിഎമ്മുമായി ഒരു ബാന്ധവും ആർഎസ്എസിനുണ്ടായിട്ടില്ല.അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യസംരക്ഷണത്തിന് ആർഎസ്എസ് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അത് സിപിഎമ്മുമായുള്ള സഹകരണമല്ല. വാടിക്കൽ രാമകൃഷ്ണൻ മുതൽ രൺജിത്ത് ശ്രീനിവാസൻ വരെയുള്ള സംഘപ്രവർത്തകരുടെ ചോരക്കറ പേറുന്നവരാണ് സിപിഎമ്മുകാരെന്നും വി.മുരളീധരൻ പറഞ്ഞു.

Tags