മിഠായി കുട്ടികളുടെ കൈയിൽ നൽകാതെ മേശപ്പുറത്തേക്ക് ഇട്ടുകൊടുത്തു; വി. മുരളീധരൻ എംഎൽഎക്ക് രൂക്ഷവിമർശനം

V. Muraleedharan MLA harshly criticized for throwing sweets on the table instead of giving them to children

തിരുവവനന്തപുരം: പ്രവേശനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കട്ടേല ട്രൈബൽ റസിഡൻഷ്യൽ‌ സ്കൂളിലെത്തി വിദ്യാർത്ഥികൾക്ക് മിഠായി നൽകിയ വി  മുരളീധരൻ എംഎൽഎക്ക് രൂക്ഷ വിമർശനം. മിഠായി നൽകിയ രീതിയെയാണ്  സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് വിമർശിച്ചത്. മിഠായി കുട്ടികളുടെ കൈയിൽ നൽകാതെ മേശപ്പുറത്തേക്ക് ഇട്ടുകൊടുക്കുകയായിരുന്നു മുരളീധരൻ. പട്ടികജാതി - പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയും സമീപം ഉണ്ടായിരുന്നു.

മുരളീധരന്‍റെ നടപടി കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഉയരുന്ന വിമർനം. ഇത്തരമൊരു പ്രവർത്തി കണ്ടിട്ട് മിണ്ടായ നിന്ന തുളസിയും സമാനമായ തെറ്റുതന്നെയാണ് ചെയ്തതെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു. കേരളത്തിൽ ഇന്ന് കാണാത്ത തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മയുമായും ആളുകൾ ഈ പ്രവർത്തിയെ വിലയിരുത്തി. വീട്ടുമുറ്റത്തെ കുഴിയിൽ തൊഴിലാളികൾക്ക് കഞ്ഞി കൊടുത്തെന്ന ബിജെപി നേതാവ് കൃഷ്ണകുമാറിന്‍റെ വെളിപ്പെടുത്തൽ പുനരാവിഷ്ക്കരിച്ചതാണെന്നുവരെ ആളുകൾ പറയുന്നു


 

Tags