സഖാവ് പിണറായി ഇതിനൊക്കെ കൂട്ടുനിൽക്കുന്നതെങ്ങനെ ? പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പിൽ വി കുഞ്ഞികൃഷ്‌ണൻ പറഞ്ഞ കണക്കാണ് സത്യമെന്ന് സിപിഎംവിട്ട ടി കെ ഗോവിന്ദൻ

How is Comrade Pinarayi complicit in all this? T K Govindan, who left CPM, says that the figures given by V Kunjikrishnan in the Payyannur fund scam are true.

കണ്ണൂർ : കണ്ണൂരില്‍ സിപിഐഎമ്മിനെ ഞെട്ടിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടിവിട്ടതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സി പി എമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യു ഡി എഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ടി കെ ഗോവിന്ദൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.

tRootC1469263">

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പിൽ വി കുഞ്ഞികൃഷ്‌ണൻ പറഞ്ഞ കണക്കാണ് സത്യമെന്നും, ടി ഐ മധുസൂദനൻ തട്ടിപ്പിന്റെ സംശയ നിഴലിലുള്ള എംഎൽഎ ആണെന്നും,മധുസൂദനനെയും പി കെ ശ്യാമളയെയും ആസൂത്രിതമായി സ്‌ഥാനാർത്ഥികളാക്കിയെന്നും സിപിഎമ്മിൽ ധാർമ്മികത ഇല്ലാത്ത നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു.
  

Tags