പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീട് ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ നേതാക്കള്‍ അറസ്റ്റില്‍
ഡിവൈഎഫ്‌ഐ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷും മേഖലാ എക്‌സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണയുമാണ് അറസ്റ്റിലായത്.
പയ്യന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്റെ അനുകൂലി ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വെസ്റ്റ് മേഖലാ പ്രസിഡന്റ് സുധീഷും മേഖലാ എക്‌സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണയുമാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്നായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷ് പറഞ്ഞിരുന്നത്. എഡിഎം വിളിച്ച സമാധാന യോഗത്തില്‍ പങ്കെടുത്ത സിപിഐഎം പ്രതിനിധി സത്യപാലനും അക്രമസംഭവങ്ങളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞിരുന്നു. അതിനിടെയാണ് ഡിവൈഎഫ്‌ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ അടിച്ചുതകര്‍ക്കുകയും മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിടുകയുമായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബവും വീടിന് പുറത്തേക്ക് ഇറങ്ങിയോടിയത്. തുടര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയത് പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകരാണ് എന്ന് പുരുഷോത്തമന്‍ അന്നുതന്നെ ആരോപിച്ചിരുന്നു.
.jpg)

