കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെ ആക്രമണം ; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം

kannur

വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. ടി പുരുഷോത്തമന്റെ കാറിനാണ് തീയിട്ടത്.

കണ്ണൂരില്‍ വീടിന് നേരെ ആക്രമണം. പയ്യന്നൂരിലാണ് സംഭവം. വി കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ വീടിന് നേരെയാണ് ആക്രണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. ടി പുരുഷോത്തമന്റെ കാറിനാണ് തീയിട്ടത്. വീടിന്റെ ഗ്ലാസ് ജനലുകളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നാണ് ടി പുരുഷോത്തമന്‍ പറയുന്നത്.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ എറിഞ്ഞുതകര്‍ക്കുകയും വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിടുകയുമായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. തീ അണക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് ടി പുരുഷോത്തമന്‍ പറയുന്നത്.

Tags